2008 സെപ്റ്റംബർ 15, തിങ്കളാഴ്‌ച

പുത്യേ പോസ്റ്റാ... കമന്റടിക്കണേ...

ന്റെ ഓണം ഞാന്‍ ആഘോഷിച്ചില്യാ. ഓണത്തിന് അച്ഛന്‍ വരാത്തതിന്റെ സങ്കടത്തില് ഞാന്‍ വീട്ടില്‍ നിന്നില്യാ. അമ്മാവന്റെ വീട്ടില്‍ പോയി. അമ്മാവന്റെ പുസ്തകങ്ങള്‍ വായിച്ച് സമയം കളഞ്ഞു.
ന്നെ ആശ്വസിപ്പിച്ച എല്ലാവരോടും താങ്ക്സ്.

ത് പുത്യേ പോസ്റ്റാ.. ചുമ്മാ കമന്റടിച്ചേക്കണം.

2008 സെപ്റ്റംബർ 7, ഞായറാഴ്‌ച

ഇയ്ക്കിത്തവണ ഓണല്യാ.

കുറച്ചീസായി ബൂലോഗത്തില്‍ കേറാരില്യാ. ഒരു ഉഷാറും തോന്നണില്യാ. ഓണത്തിന് അച്ഛന്‍ വരാംന്ന് പറഞ്ഞിരുന്നതാ. ദാ പ്പോ പറേണൂ ലീവ് കിട്ടീല്യാന്ന്. കുറെ കാശയച്ചിരിക്കണൂ, എനിക്കും അന്യേനും ഓണക്കോടി മേടിക്കാന്. അമ്മയോട് ഞാമ്പറഞ്ഞു ഇയ്ക്ക് വേണ്ടാന്ന്. അച്ഛന്‍ വരാത്ത ഓണത്തിന് ഓണക്കോടീം വേണ്ടാ, മാവേലീം വരണ്ടാ.

എല്ലാ ചേച്ചീ, ചേട്ടന്മാര്‍ക്കും ഓണാശംസകള്‍.