2008 സെപ്റ്റംബർ 7, ഞായറാഴ്‌ച

ഇയ്ക്കിത്തവണ ഓണല്യാ.

കുറച്ചീസായി ബൂലോഗത്തില്‍ കേറാരില്യാ. ഒരു ഉഷാറും തോന്നണില്യാ. ഓണത്തിന് അച്ഛന്‍ വരാംന്ന് പറഞ്ഞിരുന്നതാ. ദാ പ്പോ പറേണൂ ലീവ് കിട്ടീല്യാന്ന്. കുറെ കാശയച്ചിരിക്കണൂ, എനിക്കും അന്യേനും ഓണക്കോടി മേടിക്കാന്. അമ്മയോട് ഞാമ്പറഞ്ഞു ഇയ്ക്ക് വേണ്ടാന്ന്. അച്ഛന്‍ വരാത്ത ഓണത്തിന് ഓണക്കോടീം വേണ്ടാ, മാവേലീം വരണ്ടാ.

എല്ലാ ചേച്ചീ, ചേട്ടന്മാര്‍ക്കും ഓണാശംസകള്‍.

29 അഭിപ്രായങ്ങൾ:

സ്മിജ പറഞ്ഞു...

കുറച്ചീസായി ബൂലോഗത്തില്‍ കേറാരില്യാ. ഒരു ഉഷാറും തോന്നണില്യാ. ഓണത്തിന് അച്ഛന്‍ വരാംന്ന് പറഞ്ഞിരുന്നതാ. ദാ പ്പോ പറേണൂ ലീവ് കിട്ടീല്യാന്ന്. കുറെ കാശയച്ചിരിക്കണൂ, എനിക്കും അന്യേനും ഓണക്കോടി മേടിക്കാന്. അമ്മയോട് ഞാമ്പറഞ്ഞു ഇയ്ക്ക് വേണ്ടാന്ന്. അച്ഛന്‍ വരാത്ത ഓണത്തിന് ഓണക്കോടീം വേണ്ടാ, മാവേലീം വരണ്ടാ.

എല്ലാ ചേച്ചീ, ചേട്ടന്മാര്‍ക്കും ഓണാശംസകള്‍.

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

റിലാക്സ് ബഡി

ഞാന്‍ പച്ചക്കരടി പറഞ്ഞു...

ചില്ലൌട്ട് ബടി

PIN പറഞ്ഞു...

വിഷമിക്കാതെ അടുത്ത ഓണത്തിന്‌ അച്ഛൻവരും...

അജ്ഞാതന്‍ പറഞ്ഞു...

നെലോളിക്കണ്ടാട്ട പോന്ന്വോ,ഇവടെ വന്ന് കഴിഞ്ഞാപിന്നെ ഓണും വിഷമ് ശങ്കരാന്ത്യൊന്നൂല്യ കുട്ട്യേയ്
എന്താ ചെയ്യാന്‍ പറ്റുക ആരാന്റെ തട്ടകല്ലേ. ചുമ്മാ ഓണക്കോടിയൊക്കെ ഉടുത്ത് അടിച്ചര്‍മ്മാദിച്ചു തിമിര്‍ത്തോളു ഓണം അച്ഛനും സന്തോഷമായിക്കോളും. :(
ഓണാശംസകള്‍.
പിന്നെ മൂന്നു നേരവും കവിത വായിക്കാന്‍ മറക്കരുത് ട്ടോ ആരടെയാന്നു പറയണ്ടല്ലോ?

smitha adharsh പറഞ്ഞു...

സാരല്യ കുട്ടീ..ഓണം കഴിഞ്ഞാല്‍ അച്ഛന്‍ വരൂലോ..അപ്പൊ,സന്തോഷാവില്യെ?
ഓണാശംസകള്‍..

പിഷാരടി മാഷ് പറഞ്ഞു...

മോങ്ങാതെ കുട്ട്യേ...

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

സാരല്യ സ്മിജേ .സ്മിജ ഇവിടെ ഓണം ആഘോഷിക്കില്ല്യാന്നു പറഞ്ഞാല്‍ അവിടെ അച്ഛനു സങ്കടമാവില്യേ .നിങ്ങള്‍ സന്തോഷായിരിക്കാന്‍ വേണ്ടിയല്ലെ അച്ഛന്‍ കാശയച്ചത്. അതു കൊണ്ട് ഓണക്കോടി ഒക്കെ വാങ്ങി , ഓണപ്പൂക്കളം ഇട്ട്,ഓണ സദ്യ ഒരുക്കി സന്തോഷമായിരിക്കൂ.ട്ടോ


ഓണാശംസകള്‍ കേട്ടോ

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഓണാശംസകള്‍......

ഒരു മനുഷ്യജീവി പറഞ്ഞു...

ഓണാശംസകള്‍......

siva // ശിവ പറഞ്ഞു...

ഇതൊക്കെ നല്ല കാര്യമാണ്...ഒരാളെങ്കിലും പറഞ്ഞല്ലോ ഓണം ആഘോഷിക്കുന്നില്ലാ എന്ന്...

നരിക്കുന്നൻ പറഞ്ഞു...

ഓണാശംസകള്‍...

ശ്രീ പറഞ്ഞു...

എന്നാലും ഓണം ആഘോഷിയ്ക്കാതിരിയ്ക്കുന്നതെന്തിന്? അമ്മയോടും അനുജനോടുമൊത്ത് ഓണം ആഘോഷിച്ചു എന്നറിയുന്നതായിരിയ്ക്കില്ലേ അച്ഛനും സന്തോഷം?

ഓണാശംസകള്‍...

പിഷാരടി മാഷ് പറഞ്ഞു...

കുട്ട്യേ ന്താ പള്ളിക്കൂടത്തീ വരാത്തെ? ഇരുന്നു മോങ്ങാതെ പടിക്കാന്‍ വന്നില്ലേല്‍ പേരക്കമ്പും വെട്ടി മാഹ്സ് അങ്ങട് വരൂട്ടോ

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ഇത്ര തൊട്ടാവാടിയാണോ? വരവ് കണ്ടപ്പോള്‍ പുലിക്കുട്ടിയാണെന്നാണ് തോന്നിയത്. ഇപ്പോള്‍ പൂച്ചക്കുട്ടിയായല്ലോ? അച്ഛന്‍ വരുമ്പോള്‍ അപ്പോഴും ആഘോഷിക്കാലോ?
ഇയാള് പഴയ പുലിക്കുട്ടിയായൊരു പുലികളി കളിക്കെന്ന്, ഈ ബൂലോഗത്തില്‍. പല ബ്ലോഗിലും സ്മിജയുടെ അഭാവം കാണാനുണ്ട്.
അര്‍മാദിക്കു മോളേ...

Unknown പറഞ്ഞു...

ഓണാശംസകള്‍...

സ്മിജ പറഞ്ഞു...

എന്റെ വിഷമത്തില്‍ ആശ്വസിപ്പിച്ച എല്ലാ ചേച്ചീ ചേട്ടന്മാര്‍ക്കും സ്നേഹാശംസകള്‍.

അജ്ഞാതന്‍ പറഞ്ഞു...

അതന്നെ.......
മോങ്ങാതെ കുട്ട്യേ ...!

--xh-- പറഞ്ഞു...

ആവൂ, അതു ആകെ കഷ്ടം ആയല്ലൊ. സാരോല്യ, അടുത്ത ഓണത്തിനു അച്ചന്‍ വരും.

PIN പറഞ്ഞു...

ഹയ്‌ സ്മിജ,

ഓണം നന്നായി ആഘോഷിച്ചു എന്നുതന്നെ കരുതട്ടെ..

എന്റെ പേജിൽ വന്നതിന്‌ നന്ദി.
എന്റെ ശരിക്കുള്ളപേര്‌ പിൻ എന്നല്ല. പേരിലെ ചില അക്ഷരങ്ങൾ അങ്ങനെ രൂപപ്പെടുത്താം. തന്നെയുമല്ല കുറച്ചുനാളുകൾക്ക്‌ മുമ്പ്‌ വരെ ഞാൻ അൽപം മെലിഞ്ഞ്‌ ഒരു പിൻമാതിരി ആയിരുന്നു ഇരുന്നത്‌. അന്നും എനിക്ക്‌ നല്ല മൂർച്ച ആയിരുന്നു. അതിനാൽ ചിലരൊക്കെ പിൻ എന്ന് വിളിച്ചിരുന്നു.

വല്ലാപ്പോഴും ഇനിയും വരിക... ആശംസകൾ...

joice samuel പറഞ്ഞു...

കരയണ്ട കേട്ടോ....!!!

ഫസല്‍ ബിനാലി.. പറഞ്ഞു...

അങ്ങങ്ങ..നെ പറയരുത്..

പിരിക്കുട്ടി പറഞ്ഞു...

smija ppenne?
appol onam akoshichillaa?

Anil cheleri kumaran പറഞ്ഞു...

ശരിക്കും നിങ്ങള്‍ ഓണം ആഘോഷിച്ചില്ല???

Rejeesh Sanathanan പറഞ്ഞു...

അഛന്‍ വരട്ടെ എന്നിട്ട് സദ്യ ഒക്കെ ഉണ്ടാക്കി നല്ലതുപൊലെ ആഘോഷിക്കൂ...ദിവസത്തിന്‍റെ പ്രാധാന്യങ്ങള്‍ക്കപ്പുറം നമ്മുടെയൊക്കെ മനസ്സിലാണ് ഓണം.

പിഷാരടി മാഷ് പറഞ്ഞു...

കൊച്ചേ എന്തുട്ടാ നിയ്യീ പറയ്ണേയ്? ക്ക്ക്കങ്ങട് പിടിക്ക്യണില്ലേയ്. മര്യാദക്കു കളരീ വന്നോ. ല്ലേല്‍ പേരക്കമ്പെടുക്കുവേ ഷാരടി

Arun Meethale Chirakkal പറഞ്ഞു...

കിന്നാരത്തുമ്പി തൊട്ട് നാല് പെണ്ണ്ണുങ്ങള്‍ വരെ. (ആദ്യത്തെ പടം കാണാന്‍ പറ്റീട്ടില്യ. ആണുങ്ങളുടെ ഒരു ഭാഗ്യം)
ha ha ha enthoru narmabodham...keep it up.

Nithin പറഞ്ഞു...

അങ്ങനെ പറയണ്ടാട്ടോ........
ങ്ങടെ സന്തോസല്യേ അച്ഛന്റെ സന്തോസം.
ങ്ങളാഗോസിച്ചാ‍ അച്ഛന് അവിടെ ഓണം ആറ്ഗോസിച്ചോല്യാകും........

നിസ്സാറിക്ക പറഞ്ഞു...

അച്ഛന്‍ എപ്പോള്‍ നാട്ടില്‍ വരുന്നോ അപ്പോള്‍ നന്നായി ഓണമാഘോഷിക്കണം കേട്ടോ.
അച്ഛന്‍ വന്നു കഴിയുമ്പോള്‍ മാവേലി വന്നതായി സങ്കല്‍പ്പിച്ചു ഓണം അടിച്ചുപൊളിച്ചോളൂ..