കുറച്ചീസായി ബൂലോഗത്തില്‍ കേറാരില്യാ. ഒരു ഉഷാറും തോന്നണില്യാ. ഓണത്തിന് അച്ഛന് വരാംന്ന് പറഞ്ഞിരുന്നതാ. ദാ പ്പോ പറേണൂ ലീവ് കിട്ടീല്യാന്ന്. കുറെ കാശയച്ചിരിക്കണൂ, എനിക്കും അന്യേനും ഓണക്കോടി മേടിക്കാന്‍. അമ്മയോട് ഞാമ്പറഞ്ഞു ഇയ്ക്ക് വേണ്ടാന്ന്. അച്ഛന് വരാത്ത ഓണത്തിന് ഓണക്കോടീം വേണ്ടാ, മാവേലീം വരണ്ടാ.
എല്ലാ ചേച്ചീ, ചേട്ടന്മാര്ക്കും ഓണാശംസകള്‍.
2008 സെപ്റ്റംബർ 7, ഞായറാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
29 അഭിപ്രായങ്ങൾ:
കുറച്ചീസായി ബൂലോഗത്തില്‍ കേറാരില്യാ. ഒരു ഉഷാറും തോന്നണില്യാ. ഓണത്തിന് അച്ഛന് വരാംന്ന് പറഞ്ഞിരുന്നതാ. ദാ പ്പോ പറേണൂ ലീവ് കിട്ടീല്യാന്ന്. കുറെ കാശയച്ചിരിക്കണൂ, എനിക്കും അന്യേനും ഓണക്കോടി മേടിക്കാന്‍. അമ്മയോട് ഞാമ്പറഞ്ഞു ഇയ്ക്ക് വേണ്ടാന്ന്. അച്ഛന് വരാത്ത ഓണത്തിന് ഓണക്കോടീം വേണ്ടാ, മാവേലീം വരണ്ടാ.
എല്ലാ ചേച്ചീ, ചേട്ടന്മാര്ക്കും ഓണാശംസകള്‍.
റിലാക്സ് ബഡി
ചില്ലൌട്ട് ബടി
വിഷമിക്കാതെ അടുത്ത ഓണത്തിന് അച്ഛൻവരും...
നെലോളിക്കണ്ടാട്ട പോന്ന്വോ,ഇവടെ വന്ന് കഴിഞ്ഞാപിന്നെ ഓണും വിഷമ് ശങ്കരാന്ത്യൊന്നൂല്യ കുട്ട്യേയ്
എന്താ ചെയ്യാന്‍ പറ്റുക ആരാന്റെ തട്ടകല്ലേ. ചുമ്മാ ഓണക്കോടിയൊക്കെ ഉടുത്ത് അടിച്ചര്മ്മാദിച്ചു തിമിര്ത്തോളു ഓണം അച്ഛനും സന്തോഷമായിക്കോളും. :(
ഓണാശംസകള്‍.
പിന്നെ മൂന്നു നേരവും കവിത വായിക്കാന്‍ മറക്കരുത് ട്ടോ ആരടെയാന്നു പറയണ്ടല്ലോ?
സാരല്യ കുട്ടീ..ഓണം കഴിഞ്ഞാല്‍ അച്ഛന് വരൂലോ..അപ്പൊ,സന്തോഷാവില്യെ?
ഓണാശംസകള്‍..
മോങ്ങാതെ കുട്ട്യേ...
സാരല്യ സ്മിജേ .സ്മിജ ഇവിടെ ഓണം ആഘോഷിക്കില്ല്യാന്നു പറഞ്ഞാല്‍ അവിടെ അച്ഛനു സങ്കടമാവില്യേ .നിങ്ങള്‍ സന്തോഷായിരിക്കാന്‍ വേണ്ടിയല്ലെ അച്ഛന് കാശയച്ചത്. അതു കൊണ്ട് ഓണക്കോടി ഒക്കെ വാങ്ങി , ഓണപ്പൂക്കളം ഇട്ട്,ഓണ സദ്യ ഒരുക്കി സന്തോഷമായിരിക്കൂ.ട്ടോ
ഓണാശംസകള്‍ കേട്ടോ
ഓണാശംസകള്‍......
ഓണാശംസകള്‍......
ഇതൊക്കെ നല്ല കാര്യമാണ്...ഒരാളെങ്കിലും പറഞ്ഞല്ലോ ഓണം ആഘോഷിക്കുന്നില്ലാ എന്ന്...
ഓണാശംസകള്‍...
എന്നാലും ഓണം ആഘോഷിയ്ക്കാതിരിയ്ക്കുന്നതെന്തിന്? അമ്മയോടും അനുജനോടുമൊത്ത് ഓണം ആഘോഷിച്ചു എന്നറിയുന്നതായിരിയ്ക്കില്ലേ അച്ഛനും സന്തോഷം?
ഓണാശംസകള്‍...
കുട്ട്യേ ന്താ പള്ളിക്കൂടത്തീ വരാത്തെ? ഇരുന്നു മോങ്ങാതെ പടിക്കാന് വന്നില്ലേല്‍ പേരക്കമ്പും വെട്ടി മാഹ്സ് അങ്ങട് വരൂട്ടോ
ഇത്ര തൊട്ടാവാടിയാണോ? വരവ് കണ്ടപ്പോള്‍ പുലിക്കുട്ടിയാണെന്നാണ് തോന്നിയത്. ഇപ്പോള്‍ പൂച്ചക്കുട്ടിയായല്ലോ? അച്ഛന് വരുമ്പോള്‍ അപ്പോഴും ആഘോഷിക്കാലോ?
ഇയാള്‍ പഴയ പുലിക്കുട്ടിയായൊരു പുലികളി കളിക്കെന്ന്, ഈ ബൂലോഗത്തില്‍. പല ബ്ലോഗിലും സ്മിജയുടെ അഭാവം കാണാനുണ്ട്.
അര്‍മാദിക്കു മോളേ...
ഓണാശംസകള്‍...
എന്റെ വിഷമത്തില്‍ ആശ്വസിപ്പിച്ച എല്ലാ ചേച്ചീ ചേട്ടന്മാര്ക്കും സ്നേഹാശംസകള്‍.
അതന്നെ.......
മോങ്ങാതെ കുട്ട്യേ ...!
ആവൂ, അതു ആകെ കഷ്ടം ആയല്ലൊ. സാരോല്യ, അടുത്ത ഓണത്തിനു അച്ചന് വരും.
ഹയ് സ്മിജ,
ഓണം നന്നായി ആഘോഷിച്ചു എന്നുതന്നെ കരുതട്ടെ..
എന്റെ പേജിൽ വന്നതിന് നന്ദി.
എന്റെ ശരിക്കുള്ളപേര് പിൻ എന്നല്ല. പേരിലെ ചില അക്ഷരങ്ങൾ അങ്ങനെ രൂപപ്പെടുത്താം. തന്നെയുമല്ല കുറച്ചുനാളുകൾക്ക് മുമ്പ് വരെ ഞാൻ അൽപം മെലിഞ്ഞ് ഒരു പിൻമാതിരി ആയിരുന്നു ഇരുന്നത്. അന്നും എനിക്ക് നല്ല മൂർച്ച ആയിരുന്നു. അതിനാൽ ചിലരൊക്കെ പിൻ എന്ന് വിളിച്ചിരുന്നു.
വല്ലാപ്പോഴും ഇനിയും വരിക... ആശംസകൾ...
കരയണ്ട കേട്ടോ....!!!
അങ്ങങ്ങ..നെ പറയരുത്..
smija ppenne?
appol onam akoshichillaa?
ശരിക്കും നിങ്ങള്‍ ഓണം ആഘോഷിച്ചില്ല???
അഛന് വരട്ടെ എന്നിട്ട് സദ്യ ഒക്കെ ഉണ്ടാക്കി നല്ലതുപൊലെ ആഘോഷിക്കൂ...ദിവസത്തിന്റെ പ്രാധാന്യങ്ങള്‍ക്കപ്പുറം നമ്മുടെയൊക്കെ മനസ്സിലാണ് ഓണം.
കൊച്ചേ എന്തുട്ടാ നിയ്യീ പറയ്ണേയ്? ക്ക്ക്കങ്ങട് പിടിക്ക്യണില്ലേയ്. മര്യാദക്കു കളരീ വന്നോ. ല്ലേല്‍ പേരക്കമ്പെടുക്കുവേ ഷാരടി
കിന്നാരത്തുമ്പി തൊട്ട് നാല് പെണ്ണ്ണുങ്ങള്‍ വരെ. (ആദ്യത്തെ പടം കാണാന്‍ പറ്റീട്ടില്യ. ആണുങ്ങളുടെ ഒരു ഭാഗ്യം)
ha ha ha enthoru narmabodham...keep it up.
അങ്ങനെ പറയണ്ടാട്ടോ........
ങ്ങടെ സന്തോസല്യേ അച്ഛന്റെ സന്തോസം.
ങ്ങളാഗോസിച്ചാ അച്ഛന് അവിടെ ഓണം ആറ്ഗോസിച്ചോല്യാകും........
അച്ഛന് എപ്പോള്‍ നാട്ടില്‍ വരുന്നോ അപ്പോള്‍ നന്നായി ഓണമാഘോഷിക്കണം കേട്ടോ.
അച്ഛന് വന്നു കഴിയുമ്പോള്‍ മാവേലി വന്നതായി സങ്കല്പ്പിച്ചു ഓണം അടിച്ചുപൊളിച്ചോളൂ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ