2008 ഒക്‌ടോബർ 5, ഞായറാഴ്‌ച

എന്റെ ആത്മ സംതൃപ്തിക്ക്.

പ്രാവേ പ്രാവേ പോകരുതേ..
വാ വാ കൂട്ടിനകത്താക്കാം.
പാലും പഴവും പോരെങ്കില്‍,
ചോറും കറിയും നല്‍കീടാം.

കൊള്ളാം കുഞ്ഞേ നിന്നിഷ്ടം
തള്ളാന്‍ പാടില്ലെന്നാലും
ഞനങ്ങോട്ടേക്കില്ലിപ്പോള്‍
മാനം നോക്കി സഞ്ചാരം.

(ഇതെന്റെ സ്വന്തം കവിത്യാണ്. ഇത് കൊല്ലങ്ങള്‍ക്ക് മുമ്പ് ആരേലും കോപ്പിയടിച്ചിട്ടുണ്ടെങ്കില്‍ ഞാനുത്തരവാദിയല്ല. ഞാന്‍ കേസ്സ് കൊടുക്കും)

16 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

എന്താപ്പൊ ചെയ്യാ... കൊത്തി കൊത്തി ആത്മ സംതൃപ്തിക്കിട്ട് കൊത്താൻ തുടങ്ങിയോ? ഇതൊ ബൂലോഗത്തീന്ന് കിട്ടിയിട്ടേ പോകൂ.. സ്മി--, കവിത ഉഗ്രനായിട്ടുണ്ട് കെട്ടോ, ഞാൻ മുമ്പൊന്നും കേട്ടിട്ടില്ല.. ഇനി അധവാ എപ്പോഴെങ്കിലും കേട്ടിരുന്നെങ്കിൽ ഞാൻ കേസൊന്നും കൊടുക്കൂലാ. അമ്പമ്പോ...!!! എന്തൊരു ബൂലോഗം....!!!

പ്രോഫയലിൽ പെണ്ണെന്നെഴുതിയാൽ എന്തെങ്കിലും പ്രത്യേകിച്ച് പുരോഗമനം ഉണ്ടോ? അല്ല, അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ. നിന്നെ എനിക്കല്ലേ അറിയൂ.. ഞാനാരോടും പറയില്ല.

അജ്ഞാതന്‍ പറഞ്ഞു...

പണ്ടാറത്തിന്റെ മടയുടെ ഗൂഗിള്‍ ചിത്രമുണ്ട് ബ്ലോഗില്‍. മിക്കവാറും ആരെങ്കിലും ക്വട്ടേഷന്‍ വച്ച് കാച്ചും. ഈ നെല്യ്ക്കു തുടര്‍ന്നാല്‍ നീയ്യ് പടുപെട്ടു പോവും പെണ്ണേയ് വെറുതെ ആത്മസംതൃപ്തീമെ
തൂങ്ങി ക്കളിക്കണ്ട

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

യ്യോ !! ഈ കവിത സ്മിജ എഴുതീതാരുന്നു ല്ലേ..ഞാന്‍ കുഞ്ഞുന്നാളു മുതലേ ചൊല്ലി നടന്നതാ.ഇപ്പോളാ അതിന്റെ രചയിതാവ് ആരാന്ന് മനസ്സിലായേ...നന്ദി ണ്ട് ട്ടോ സ്മിജേ

smitha adharsh പറഞ്ഞു...

സ്മിജക്കുട്ടീ...ആത്മാര്‍ഥത കൊണ്ടു പറയുവാ...എന്താ ഒരു ധൈര്യം?
പെണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണം..വന്നു,വന്നു "മഞ്ചാടി" ക്കാര് വരെ,കുട്ടീടെ ഈ കവിത കോപ്പിയടിച്ചിട്ടുണ്ട്.പക്ഷെ,പ്രതികരിക്കാന്‍ പോണ്ട...അവറ്റ എടുത്തോട്ടെ..അല്ല,പിന്നെ..
ഓ.ടോ.പിണക്കത്തിന്റെ കാരണം മമസ്സിലായില്യാ ട്ടോ..എന്താണാവോ?

Kaithamullu പറഞ്ഞു...

സ്മിജ എന്ന് പേര്‍ തേടിപ്പിടിച്ചതിന് അഭിനന്ദിക്ക തന്നെ വേണം, വാ (ലില്ലാ)കുരുവിയെ!
അം പ മ്പോ!!

അല്ഫോന്‍സക്കുട്ടി പറഞ്ഞു...

അമ്പടീ കള്ളീ - ഇതെന്റെ ഒരു ആത്മസംതൃപ്തിക്ക്.

സ്മിജ പറഞ്ഞു...

ഹായ്. എത്ര വേഗാ കമന്റ് വന്നേ? വെറുതെയല്ല സഗീറേട്ടന്റെ മണമടിച്ചാല് ആള് കേറും ന്ന് പറേണെ.

നരിക്കുനിച്ചേട്ടന് ന്റെ പോസ്റ്റ് കണ്ടപ്പോ മനസ്സിലായില്യേ? പെണ്ണെന്ത് പൊട്ടത്തരം എഴുത്യാലും വായിക്കാനാളുണ്ടാവൂംന്ന്?

ലാദന്‍ മാപ്ലേ, ഞാന്‍ സഗീറേട്ടന്റെ ആരാധികയാണ്.

സ്മിതേച്ചിക്കിപ്പോ മനസ്സിലായില്യേ പിണക്കത്തിന്റെ കാരണം? ന്റെ കഴിഞ്ഞ പോസ്റ്റ് വായിക്കാഞ്ഞതിലും, ജോലി കിട്ടീട്ട് മിട്ടായീടെ പടല്ലാതെ മിട്ടായി തരാത്തേലും. ഞാനതും വായിച്ചില്യാ.

കന്താരിച്ചേച്ചിക്ക് ഉം..മ്മ.

ശ്ശോ... കൈതമുള്ള് കൊണ്ടെന്റെ കൈ മുറിഞ്ഞു.

അല്‍ഫോന്‍സച്ചേച്ചിക്ക് ആത്മസംതൃപ്തിയായീലോ? നിക്ക് സന്തോഷായി.

PIN പറഞ്ഞു...

ഈ കവിത എന്റെ വല്യപ്പനും കുഞ്ഞുന്നാളിൽ പഠിച്ചിട്ടുണ്ട്‌.
അപ്പോ ഈ സ്മിജ എന്നുപറയുന്ന ആൾ ഒരേജന്മം തന്നെയോ അതോ പുനർജന്മമോ, അതോ മുതുമുത്തച്ശിയോ?

സ്മിജാമ്മയ്ക്ക്‌ ആയുരാരോഗ്യസൗഖ്യം നേർന്നുകൊള്ളുന്നു. ഓർമ്മയിൽ നിന്നും ഇനിയും പഴങ്കവിതകൾ ചൊല്ലുക...

മലമൂട്ടില്‍ മത്തായി പറഞ്ഞു...

എന്തായാലും കോപിയടിക്ക് വരെ കോപ്പി റൈറ്റ് വന്ന സ്ഥിതിക്ക്, ഇനി എന്ത് പറയാന്‍?

പിരിക്കുട്ടി പറഞ്ഞു...

paavam penkochu...

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

കര്‍ത്താവേ, ഈ കുഞ്ഞാടിനോട് പൊറുക്കേണമേ...
ആമേന്‍.

വരവൂരാൻ പറഞ്ഞു...

കൊള്ളാം കുഞ്ഞേ നിന്നിഷ്ടം.
ആശംസകളോടെ

ദിലീപ് വിശ്വനാഥ് പറഞ്ഞു...

കൊള്ളാം കുഞ്ഞേ നിന്നിഷ്ടം...

ആരാധനമൂത്ത് ആത്മ സംതൃപ്തിക്കുവേണ്ടി എഴുതാന്‍ തുടങ്ങി അല്ലേ... എന്നാലും ഒരു അംബുരം ചേര്‍ക്കാമായിരുന്നു..

കാപ്പിലാന്‍ പറഞ്ഞു...

കലക്കന്‍

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

kollaam...

സ്മിജ പറഞ്ഞു...

Pin ചേട്ടനെ വീണ്ടും കണ്ടേല് സന്തോഷം.

മലമൂട്ടില്‍ മത്തായിച്ചേട്ടോ, എന്നാ ഒണ്ട് വിശേഷം?

രാമേട്ടോ? സഗീറേട്ടന്റെ കമന്റ്കൂട്ടില് പീതാംബരേട്ടനുമായി ഗുസ്തി നടത്തണ കണ്ടൂലോ? ഞാനും സഗീറേട്ടന്റെ ആരാധികയാ ട്ടോ.

വരവൂരാന്‍ ചേട്ടന് നസ്കാരം.

വാല്‍മീകി അപ്പൂപ്പോ, സഗീറേട്ടന്റെ പോഷ്ടിലൊരു ‘മാ നിഷാദാ, പറയാര്‍ന്നില്യേ? ആ പാവത്തിനെ എല്ലാരും കൊന്ന് കൊലവിളിക്യാര്‍ന്നില്ലേ? ഏതോ അംബുരത്തിന്റെ പേരില്‍ (നാണാവണൂ).

കാപ്പിലാന്‍ ചേട്ടന്‍, ചെയ്തത് വലിയ ചതിയായിപ്പോയി. സഗീറേട്ടന്‍ കവിത നിര്‍ത്തീല്യേ?
നല്ലോരു ബ്ലൊഗവിയാര്‍ന്നൂ ആ ചേട്ടന്‍. എന്ത് രസായിരുന്നൂ അവിടെ. എല്ലാവര്‍ക്കും കുശുമ്പാ. ആ ചേട്ടന്റെ അംബരത്തിന്മേല്‍ തൂങ്ങി എന്താര്‍ന്നൂ? ദെവസോം ആചേട്ടനെഴുതുന്ന പുത്യേ ബ്ലോഗവിതകള്‍ വായിച്ചാത്മ സംതൃപ്തിയോടെ ഉറങ്ങ്യേര്‍ന്ന ഇയ്ക്കിപ്പോള്‍ ഒറക്കല്യാണ്ടായി. ഇത്രക്കും ക്രൂരത വേണ്ടീര്‍ന്നില്യാ, സഗീറേട്ടന്റെ ആയിരക്കണക്കിനാരാധകരിലൊരാളായിരുന്ന എന്നോട്.
സഹിക്കണില്യാ ചേട്ടാ, സഹിക്കണില്യാ.

ജിതേട്ടന് നമസ്കാരം.