പ്രിയ ബ്ലോഗ/ബ്ലോഗിമാരേ,
എനിക്കെന്നും ബൂലോകത്തില്‍ ഒരു പ്രചോദനമായിരുന്ന “സര്‍വ്വശ്രീ മഹാ ബ്ലോഗവി സഗീറേട്ടനു“ നേരെ നടന്ന കടന്നാക്രമണങ്ങളില്‍ സഗീറേട്ടന്റെ ആരാധകര്‍ പ്രധിഷേധിക്കണമെന്ന് ഞാന്‍ വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.
അദ്ദേഹത്തിന്റെ പേരില്‍ രൂപീകരിച്ച “സഗീര്‍ ബ്ലോഗവിതാ ഫാന്‍സ് അസ്സോസിയേഷന്“ ഞാന്‍ തന്നെ ഉദ്ഘാടനം നിര്‍വ്വഹിച്ചിരിക്കുന്നു എന്ന് ഇതിനാല്‍ തെര്യപ്പെടുത്തുന്നു. പ്രസിഡന്റായി എന്നേയും, ഖജാന് ജിയായി സ്മിജയേയും ഞാന്‍ തന്നെ തിരഞ്ഞെടുത്തിരിക്കുന്നു. ബാക്കിയുള്ള ഭാരവാഹി ഒഴിവുകള്‍ വേണമെങ്കില്‍ അംഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കാം. അദ്ദേഹത്തിന്റെ രചനകളെ സ്നേഹിക്കുകയും, നെഞ്ചേറ്റുകയും ചെയ്ത എല്ലാവരും ഈ അസ്സോസ്സിയേഷനില്‍ അംഗമാവണമെന്ന് വിനയ പുരസ്സരം അഭ്യര്‍ത്ഥിക്കുന്നു. അംഗത്വ ഫീസ് ഉര്‍പ്യ 1000/- വും, മാസ വരിസംഖ്യ 50/- ഉര്പ്യയും അടക്കാന്‍ തയ്യാറുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. എന്റെ പേരില്‍ ബാങ്കില്‍ അക്കൌണ്ട് തുറന്നിട്ട് ഞാന്‍ അക്കൌണ്ട് നമ്പര്‍ അറിയിക്കാം.
സഗീറേട്ടന്റെ പേരിലൊരു പ്രതിഷേധ യോഗം ചാവക്കാട്ട് കടപ്പുറത്ത് ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. പിന്നെ ഒരാഴ്ചക്കകം സഗീറേട്ടന് കവിത എഴുതിയില്ലെങ്കില്‍ ചേട്ടന്റെ ചാവക്കാട്ടെ വീട്ടുപടിക്കല്‍ ഈ വരുന്ന 19 ന് രാവിലെ 9 മുതല്‍ ഉച്ചക്ക് 12 വരേയും, ഉച്ചക്ക് 1 മ്ണിമുതല് വൈകീട്ട് 4 വരേയും നിരാഹാര സമരം നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. (ഉച്ച ഭക്ഷണം സഗീറേട്ടന്റെ വീട്ടില്‍). പിന്നേയും അദ്ദേഹം
കവിത എഴുതിയില്ലെങ്കില്‍ അദ്ദേഹത്തിനെ ഈ നിലയിലെത്തിച്ച ക്രൂരന്മാരായ ബ്ലോഗന്മാരുടെ ബ്ലോഗില്‍ കമന്റു സമരം നടത്താന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു.
അസ്സോസ്സിയേഷന്റെ പേരിലദ്ദേഹത്തിന് സ്വീകരണം കൊടുക്കാനും പൊന്നാടയണിയിക്കാനും അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളെ മാനിച്ച് ബ്ലോഗവിപ്പട്റ്റം നല്‍കാനും പ്രശസ്തി പത്രവും 51 ഉര്‍പ്യ ക്യാഷ് അവാര്‍ഡ് കൊടുക്കാനും ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. ( അംഗങ്ങള്‍ ഫീസ് തന്നാല്‍). ചാവക്കാട് വെച്ചായിരിക്കും പരിപാടി. തിയ്യതി പിന്നീടറിയിക്കും.
എന്ന്,
വിശ്വസ്തതയോടെ,
ഒപ്പ്.
(പ്രസിഡണ്ട്, സഗീര്‍ ബ്ലോഗവിതാ ഫാന്‍സ് അസ്സോസിയേഷന്)
-------------------------------------------------------------------------------------------------
ദുഷ്ടന്മാരേ, എന്നാലും ഈ ചതി ചെയ്തല്ലോ... (ങീ.... ങീ...ങീ...........) എന്നും രാത്രി സഗീറേട്ടന്റെ പുത്യേ കവിത വായിച്ചാലേ ഉറങ്ങാറുള്ളൂ. ഇപ്പോ നിങ്ങളെല്ലാവരും കൂടി ആ ചേട്ടന്റെ അംബുരത്തില് തൂങ്ങിയാടീട്ടിപ്പോ.. (ങീ...ങീ....) പ്പോ ന്തായീ? ആചേട്ടനെ ഗവിത പഠിപ്പിക്യാര്ന്നില്ലേ എല്ലാരും? എത്രീസായി ആചേട്ടന് കവിത എഴുതീട്ട്? അത്രേം ദെവസായി ഞാനുറങ്ങീട്ട്. ആചേട്ടനെ ഗവിത പഠിപ്പിച്ചോരൊന്നും കൊണം പിടിക്കില്യാ. (ങീ.. ങീ... ങീ......................)
സഗീറേട്ടാ... തിരിച്ചു വരൂ... ചേട്ടന്റെ ആരാധകര്‍ കാത്തിരിക്കുന്നൂ, വേഴാമ്പലിനേപ്പോലെ, ചേട്ടന്റെ കവിതകള്‍ക്കായി. അസൂയയും കുശുമ്പും ഉള്ളവര്‍ എന്തും പറയട്ടേ. ചേട്ടന്റെ കവിത്യാണ് ചേട്ടാ കവിത...
എന്ന്, പ്രസിഡണ്ട്, സഗീര്‍ ബ്ലോഗവിതാ ഫാന്‍സ് അസ്സോസിയേഷന്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
13 അഭിപ്രായങ്ങൾ:
കൊച്ചെ മനുഷ്യനെ ചിരിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണൊ? ഇത്രെം ഉര്‍പ്പ്യ കയ്യിലില്ലാത്തതു കൊണ്ട് ഞാന്‍ “ഭാന്‍“ ആകുന്നില്ല...;)
അത്രയും റുപ്പിക ചിലവിട്ടാൽ ഉഷയുടെയോ ഖേതാന്റേയോ ഒരു ഫാൻ വാങ്ങാമല്ലോ ???...
ആ സഗീർ നല്ല നിലയിൽ കവിതയെഴുതിപ്പോരുകയായിരുന്നു. അതിനിടക്ക് ഇട്ടലക്കി ആ പാവത്തിന്റെ സംതൃപ്തിക്ക് ഭംഗം വരുത്തിയിട്ടും നിർത്താറായില്ലേ? ഇത്തരം ക്രൂരമായ പ്രവണതക്കെതിരെ ഒരു ബൂലോഗ ഹർത്താലിന് ആഹ്വാനം ചെയ്യാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
ആ ഖജാഞ്ചി സ്ഥാനം എനിക്ക് തരാവോ? അക്കൌണ്ട് നമ്പർ റെഡിയാ.....
മോങ്ങാനിരുന്ന പട്ടീടെ തലക്ക്
മാങ്ങാ വീണതു പോലെ?
ചേട്ടന്റെ ചാവക്കാട്ടെ വീട്ടുപടിക്കല്‍ ഈ വരുന്ന 19 ന് രാവിലെ 9 മുതല്‍ ഉച്ചക്ക് 12 വരേയും, ഉച്ചക്ക് 1 മ്ണിമുതല് വൈകീട്ട് 4 വരേയും നിരാഹാര സമരം നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. (ഉച്ച ഭക്ഷണം സഗീറേട്ടന്റെ വീട്ടില്‍ )
നിരാഹാര സമരത്തിനു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.ഒപ്പം നിരാഹാരത്തില്‍ പങ്കെടുക്കാനുള്ള സന്നദ്ധത അറിയിക്കുന്നു.
സഗീറേട്ടാ ഉച്ച ഭക്ഷണം കലക്കണം ട്ടോ..ഉച്ചവരെ നിരാഹാരം ഇരുന്നു ക്ഷീണിച്ചു വരുമ്പോള്‍ കാര്യമായി കഴിച്ചില്ലേല്‍ എനിക്ക് തല ചുറ്റല് വരും
അപ്പോള്‍ സ്മിജേ നിരാഹാരം നടത്താനുള്ള പന്തല്‍ റെഡി ആക്കൂ..ഞാന്‍ ദേ ഈ ബിരിയാണീം ചിക്കനും കഴിച്ചിട്ട് ഓടി വരാം..
അയ്യോ എന്നെ ഫാനാക്കണ്ടേയ്....
ഈ പെണ്ണിന്റെ ഒരു കാര്യം!!!
dei pottikkali ppenne....
poyirunnu padikkedi....
aval niraharasathyagraham nadathaan pokunnu...
ലവൻ ഗവിതയെഴുത്ത് നിർത്തീത്രേ... അസോസിയേഷന് പണിയാകൂലോ...
mole vallaathe negalikkanta ketto.
anonimaar kayari nrangngi oru paruvamaavum koche. vaatippokum.
penkochayathukontithrayum mathi ketto.
ഫാന്‍സ് അസ്സോസിയേഷനിലൊന്നും ചേരാന്‍ വന്നതല്ല സ്മിജ (എനിക്കാര്‍ക്കും വീശിക്കൊടുക്കാനൊന്നും വയ്യ സ്മിജേ. പെട്ടെന്ന് കൈ കഴയ്ക്കും)
രെണ്‍ജിത് ചെമ്മാടിനോട് പ്രതിഷേധം രേഖപ്പെടുത്താന്‍ വന്നതാ. പഴഞ്ചൊല്ലൊക്കെ ഇങ്ങനെ മാറ്റിപ്പറയാന്‍ പാടുണ്ടോ?
രണ്ജിത്തേ, മോങ്ങാനിരുന്ന പട്ടീടെ തലക്ക് മാങ്ങാ വീഴുമ്പോഴല്ല, തേങ്ങാ വീഴുമ്പോഴാ അതു മോങ്ങുന്നത്.....
അല്ലാതെ ചെറിയൊരു മാങ്ങാ വീണാല്‍ എങ്ങനെയാ മോങ്ങാന്‍ തോന്നുന്നത്?
പ്രാസത്തിനു വേണ്ടീട്ടാണെങ്കിലും പഴഞ്ചൊല്ലു മാറ്റിപ്പറയാന്‍ പാടില്ല.
ഇറ്റ് ഈസ് എ ക്രൈം
ഐ.പി.സി. നം. 9876543210.
അടി കൊടുത്ത് വടി വാങ്ങരുത്. ഓര്‍മ്മയിരിക്കട്ടേ.
അയ്യോ അനോണിമാഷിന്റെ അച്ഛാ, എന്നെ പേടി(പീഡി))പ്പിക്കല്ലേ.. ഞാന്‍ കേസ്സു കൊടുക്കും.
എന്നെ ഭീഷണിപ്പെടുത്തിയ ആ ചേട്ടനോട് ചോദിക്കനിവിടെ ആരും ഇല്ലേ?
ചിരിച്ചു ചിരിച്ചു എനിക്ക് വയ്യ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ