2008 ഓഗസ്റ്റ് 24, ഞായറാഴ്‌ച

ഇടിച്ച് കയറുകയാണേ............യ്....

എന്റെ മുടിഞ്ഞ കാലാണെന്നാണമ്മ പറയുന്നത്.. എന്റെ കാല് കണ്ടപ്പഴേ കുടുംബത്തിന്റെ അടിവേരിളകീന്ന്. ആ കാല് ഞാനിവിടെ കുത്തുന്നു. എന്റെ സാഹിത്യവാസന പരിപോഷിപ്പിക്കാനല്ല. മനസ്സീത്തോന്നുന്ന നല്ല തെറികള്‍ ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് പുറത്ത് പറയാനൊക്ക്വോ? ബൂലോകത്തിലെത്തിയപ്പോഴല്ലേ.. സന്തോയം.. സന്തോയം... സന്തോയം... അനോണിമാഷെ, ചിത്രകാരാ.. ഈ കുഞ്ഞനുജത്തിയേം കൂട്ടുക. (തിരിഞ്ഞു കൊത്തുന്ന സ്വഭാവം ഉണ്ടെന്ന് അസൂയക്കാര്‍ പറയാറുണ്ട്. നിങ്ങളത് കാര്യാക്കണ്ട).
ഒരു ബ്ലോഗുണ്ടാക്കിയപ്പോഴേ ക്ഷീണിച്ചു. പോയി ഇത്തിരി പഴങ്കഞ്ഞി കുടിക്കട്ടെ. (കമ്പ്യൂട്ടറിന്റെ മുമ്പില്‍ കുത്തിയിരിക്കുന്നതിന് അമ്മ അവിടെ കൊല വിളിക്കുന്നു)
അപ്പൊള്‍ എല്ലാവരും ജാഗ്രതൈ...!!!!!!!!!!!!!!!!!!!!!!!

9 അഭിപ്രായങ്ങൾ:

സ്മിജ പറഞ്ഞു...

അങ്ങനെ ഞാനും ബ്ലോഗുലകത്തില്‍... വേണംച്ചാല്‍ നന്നായി കമന്റീട്ട് പൊയ്ക്കോണം. അല്ലാച്ചാല്‍ എത്ര നന്നായാലും നിങ്ങടെ പോസ്റ്റില്‍ ചെകുത്താനാണേ സത്യം, കൂവി നാശാക്കും.

keralainside.net പറഞ്ഞു...

Your post is being categorised(കുറിപ്പ്) by www.keralainside.net.
Thank You

ശ്രീ പറഞ്ഞു...

ബൂലോകത്തേയ്ക്ക് സ്വാഗതം!

smitha adharsh പറഞ്ഞു...

ബൂലോകത്തേയ്ക്ക് സ്വാഗതം സ്മിജകുട്ടീ..ഈ പേരു എനിക്കിഷ്ടപ്പെട്ടില്ല...(തല്ലാന്‍ വരണ്ട - ഞാന്‍ ഈ ഡിസ്ട്രിക്ട് വിട്ടു) .ഒറ്റനോട്ടത്തില്‍ ഇതിന് സ്മിത എന്നൊരു സാമ്യം ഇല്ലേന്നൊരു സംശയം..!! എന്നാലും,ധൈര്യമുള്ള ഈ കുട്ടീനെ എനിക്കിഷ്ടപ്പെട്ടു....കമന്റടിച്ചു,കമന്റടിച്ചു...ഒരു ബൂലോക കമന്റ് അടിക്കാരിയാകട്ടെ..!!!എല്ലാ ആശംസകളും..

സ്മിജ പറഞ്ഞു...

ശ്രീയേട്ടോ, സ്വാഗത്തിന് നന്ദി. ഞങ്ങള്‍ പെണ്‍കുട്ടികള്‍ പുറത്ത് പറയില്ലെങ്കിലും കമന്റുകള്‍ കേക്കണത് ഇഷ്ടാണ്..ട്ടോ. അതോണ്ട് ഇടക്കൊക്കെ കമന്റണേ... ചേട്ട്ന്റെ ബൂലോഗം വായിച്ചിട്ട് ഞാന്‍ കമന്റുന്നുണ്ട്. വിരോധം തോന്നരുത്.
സ്മിതേച്ചിക്കും ദാങ്ക്സ്.. പേര് എന്റെ അനുവാദമില്ലാതെ അച്ഛ്നിട്ടതാ.. (പാവം ഗള്‍ഫില്‍ കിടന്ന് കഷ്ടപ്പെട്ട കാശാ ഞാനീ വേണ്ടാതീനത്തിന് ചിലവാക്കണെ) നല്ല ഫെമിനിയായ ഒരു പേര് കിട്ടീല്യ.(കാന്താരിക്കുട്ടി പോലെ). ഉണ്ട്ച്ചാല്‍ പറയണേ.കുറുഞ്ഞീന്നാക്യാലോ? (പൂച്ചക്കുട്ടീടെ പട്വൊം കൊടുക്കാം?)
7ലെ പാഠ പുസ്തകത്തിലെ മതമില്ലാത്തജീവനില്‍ കുട്ടികള്‍ക്ക് വലുതായാല്‍ ഇഷ്ടള്ള മതം തിരഞ്ഞെടുക്കാം എന്ന് പറേണ പോലെ ഇഷ്ടള്ള പേരും തെഞ്ഞെടുക്കാച്ചാല്‍..? എത്ര സുഖായിരുന്നു. അതും പാഠപുസ്തകത്തില്‍ ചേര്‍ക്കണംന്ന് എം എ ബേബിസാറിനോട് പറയാരുന്നു.(ഇനി ഇത് വാ‍യിച്ചിട്ടെങ്ങാനും സാ‍റിന് തോന്നിയാല്‍!)

അനോണിമാഷ് പറഞ്ഞു...

അപേക്ഷ വരവുവെച്ചിരിക്കുന്നു.

പിരിക്കുട്ടി പറഞ്ഞു...

commentadi veerathee...
swagatham undutto

Tince Alapura പറഞ്ഞു...

thurannu paraunnavar sutha gathickaaraanennaanu ente pasham

സ്മിജ പറഞ്ഞു...

എന്നെ ഈ ബൂലോഗത്തേക്ക് സ്വാഗതം ചെയ്ത എല്ലാ ചേച്ചീ, ചേട്ടന്മാര്‍ക്കും ഒരു വെല്യേ താങ്ക്സ്.