2008 ഓഗസ്റ്റ് 26, ചൊവ്വാഴ്ച

ആനേം ഉറുമ്പും...

ആനേം ഉറുമ്പും കൂടി ഗുരുവയൂര് പോയി. ആനയെ അകത്ത് കടക്കാന്‍ സമ്മതിച്ചു..
ഉറുമ്പിനെ സെക്യൂരിറ്റിക്കാര്‍ തടഞ്ഞു നിര്‍ത്തി.
കാരണം പറയാമോ ബ്ലോലോഗരേ..?

(എങ്ങനെണ്ട് എന്റെ പോസ്റ്റ്? അടിപൊളിയാല്ലേ? ത്ര നന്നാവും ന്ന് ഞാന്‍ വിചാരിച്ചില്ല. അഭിമാനം തോന്നണൂ എനിക്കെന്നെ പ്പറ്റി..)

പിങ്കുറി...

ബൂലോഗത്തില്‍ സഗീര്‍ പണ്ടാരത്തില്‍ എന്ന ചേട്ടന്‍ കവിത എഴുതണുണ്ട്.. എല്ലാരും വായിക്കണം. ഞാന്‍ ത് വരെ ത്ര നല്ല കവിത വായിച്ചിട്ടേയില്യ... ഞാനിപ്പോ ആചേട്ടന്റെ ഫാനാണ്. എത്ര കമന്റാ ആ ചേട്ടന്? കൊതിയാവണൂ. അതുപോലത്തെ ഒരു കവിതയെങ്കിലും എഴുതീട്ട് ചത്താലും വേണ്ടില്യാര്‍ന്നൂ...

എന്റെ അവാര്‍ഡ് കമ്മറ്റീടേം അവാര്‍ഡിന്റേം വിശദ വെവരം അടുത്ത പോസ്റ്റില്‍.

20 അഭിപ്രായങ്ങൾ:

സ്മിജ പറഞ്ഞു...

എത്ര നല്ല പോസ്റ്റ്... ഇതീക്കൂടുതല്‍ പറയാന്‍ല്യാ.

Sapna Anu B.George പറഞ്ഞു...

നന്നായിട്ടുണ്ട് എല്ലാ പോസ്റ്റും കേട്ടോ .......വീണ്ടും വരാം

സുലൈമാൻ പറഞ്ഞു...

“എന്തു രസമാണിവിടെ വന്നിരിക്കാന്‍ !
നീയോര്‍ക്കുക.
ഞാനും മിഴിയോര്‍ക്കുന്നു.
നിന്‍ മൊഴിമുത്തുകള്‍ എന്‍ രോമഞ്ചങ്ങള്‍
ചുറ്റും കലപില ശബ്ദങ്ങള്‍..“
സ്മിജചേച്ചി, താങ്കള്‍ സഗീറിന്റെ ഫാനാണെന്നറിഞ്ഞു തന്തോഷിക്കുന്നു. ഞാനും പങ്കയാണ്.. മേല്‍ എഴുതിയ കവിത സഗീറിന്റെ പ്രേരണയാലെഴുതിയതാണ്. അവാര്‍ഡിനു പരിഗണിക്കുമെങ്കിലും ഇനിയും അയച്ചുതരാം,ഒരു വട്ടി സാതനം എഴുതിക്കൊണ്ടിരിക്കുന്നു. നോക്കൂ.. കോരക കുഡ്മളമായ എന്നെ രണ്ടു പ്രാവശ്യമെങ്കിലും അനുഗ്രഹിക്കൂ !

അജ്ഞാതന്‍ പറഞ്ഞു...

ഞാനൊന്ന് അഭിപ്രായിച്ചോട്ടെ? എന്തിനും ഒരു സാമാന്യ മര്യാദവേണമല്ലോ എന്നു വച്ചു ചോദിച്ചതാ.

Sands | കരിങ്കല്ല് പറഞ്ഞു...

തരക്കേടില്ല അഭ്യാസം ...

കൂടുതല്‍ പോസ്റ്റുകള്‍ വായിച്ചിട്ടാവാം അഭിപ്രായപ്രകടനം ... യേതു്‌?

അല്ഫോന്‍സക്കുട്ടി പറഞ്ഞു...

ആനേം ഉറുമ്പും സ്മിജയും. മൂന്നും പറ്റിയ കൂട്ട് തന്നെ. ഉറുമ്പിനോട് ചുരിദാറ് മാറ്റി പാവാടയും ബ്ലൌസുമിട്ട് ചെരിപ്പ് പുറത്തു വച്ച് അമ്പലത്തിലെക്ക് വലതു കാല്‍ വച്ചു കേറാന്‍ പറയൂ. സ്മിജയെ എന്തു ചെയ്താലും കേറ്റണ പ്രശ്നമില്ല, വേണേല്‍ മതില് ചാടിക്കോ.

സ്മിജ പറഞ്ഞു...

അല്‍ഫോന്‍സകുട്ടീ തെറ്റിപ്പോയേയ്... ഉത്തരം എല്ലാകമന്റന്മാരും പ്രഞ്ഞശേഷം പറയാട്ടോ.
സ്വപ്ന ചേച്ചിക്ക് ഒരു ഹായ്...
സുഗറ് മാനേ (സല്‍മാന്‍ ഖാന്റെ?) ചേച്ചീന്ന് വിളിച്ചപ്പോ നാണായി.. ശ്ശോ.. എനിക്കത്രക്ക് പ്രായായീട്ടില്യാട്ടോ ചേട്ടാ.. പ്രായം പറഞ്ഞാല്‍ പ്രായപൂര്‍ത്തിയായില്യാന്ന് പറഞ്ഞ് ബൂലോഗത്തീന്ന് ഇറക്കി വിട്ടാലോ? കവിത ഇഷ്ടായീ ട്ടോ, ഞാനങ്ങ്ട്ട് വരണ് ണ്ട്.
കാവലാന്‍ ചേട്ടാ.. ലിങ്ക് ട്.. ലിങ്ക്..
കരിങ്കല്ല് ചേട്ടന്റെ പടം കണാന്‍ ഭംഗീണ്ട്.. ഒര്‍ജിന്‍ലാ? അതോ കാണാന്‍ കൊള്ളാവുന്ന ചേട്ടന്മാരുടേയാ? വിശ്വസ്സിക്കാമോ?
ഹ്ര്ദയം കരിങ്കല്ലാവാതീരുന്നാ....

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ഇതാരാ മോളേ ഇങ്ങനെ ഒരു പുലി? എന്നെ കുറേ മാന്തിയിട്ട് പോയല്ലോ? ഒരു കാര്യത്തിന് താങ്ക്സ്. വേര്‍ഡ്.. അതിന്. ഞാന്‍ ബുജിയൊന്നുമല്ല സ്മിജകുട്ടീ, എനിക്ക് മനസ്സില്‍ വരുന്ന വരികളെഴുതുന്നു. ചിലതെങ്കിലും ഇഷ്ടമായതില്‍ സന്തോഷം. ഇനിയും വരൂ. (മാന്തിയാലും കുഴപ്പമില്ല കേട്ടോ. കുറച്ച് കുറുമ്പുള്ള കുട്ടികളെ എനിക്ക് ഇഷ്ടമാണ്. എനിക്ക് ഭാര്യയേയും കൂട്ടി പെണ്‍പിള്ളേര് മൂന്നെണ്ണമാണ്.)

പാര്‍ത്ഥന്‍ പറഞ്ഞു...

സ്മിജ,
ബ്ലോഗില്‍ Gender‍ വിവേചനം ഇല്ല. അതുകൊണ്ട്‌ Gender‍ വിശ്വസിക്കുന്നുംല്ല്യ. അല്‍ഫോന്‍സക്കുട്ടിക്കൊരു തോന്നല്‍ ചുരിദാര്‍ മാറ്റിയാ ഗുരുവായൂരമ്പലത്തില്‍ കേറാംന്ന്‌. നടക്കില്ല മോളേ.
ഉത്തരം ഞാന്‍ പറയാം....
ഉറുമ്പ്‌ "female"‍ ആയിരുന്നു. അതോണ്ടാ അമ്പലത്തില്‍ കേറ്റാതിരുന്നത്‌.

Rare Rose പറഞ്ഞു...

സ്മിജാ..,ഇതിന്റെ ഉത്തരം എനിക്കു തോന്നണതു ഇതാണു..ചുരിദാര്‍ അല്ല പ്രശ്നമെങ്കില്‍ ആ പാവം ഉറുമ്പു ഹിന്ദു അല്ലായിരിക്കും..:)

ഒരു കാര്യം ചോദിക്കാന്‍ മറന്നു ട്ടോ..എന്റെ ബ്ലോഗില്‍ വന്നു ഇനിയീ വഴി വരുകേ ഇല്ല്യാ ന്നു പറഞ്ഞെന്തേ പിണങ്ങിപ്പോയതു...

കാവലാന്‍ പറഞ്ഞു...

ഉറുമ്പിന്റെ ഊരയിലെ ഏലസ്സില്‍ ബെല്‍റ്റുബോംബ് ഉണ്ടായിരുന്നു ഞാനല്ലേ സെക്യൂരിറ്റി,എപ്പ കണ്ടു പിടിച്ചൂന്ന് ചോദിച്ചാ പോരെ!.

smitha adharsh പറഞ്ഞു...

ശ്ശൊ ! ഞാന്‍ പറയാന്‍ വന്ന ഉത്തരം റോസ കുട്ടി പറഞ്ഞു..ഉറുമ്പ് അഹിന്ദുവാണോഡേയ് ....???? അതോ? കുളിക്കാതെയാണോ അമ്പലത്തില്ക്ക് എന്നും പറഞ്ഞു,ലിപ്സ്ടിക്ക് തേച്ചു പിടിപ്പിച്ചു പോയത്?
പറയാന്‍ വിട്ടു "കാവലാന്‍" ചേട്ടന്റെ കമന്റ് തകര്ത്തു....
വേറൊരു കാര്യം..ആ സഗീറിനെ ഇങ്ങനെ തരം താഴ്ത്തരുത്..കേട്ടോ.

annamma പറഞ്ഞു...

എത്ര നല്ല പോസ്റ്റ്... ഇതീക്കൂടുതല്‍ പറയാന്‍ല്യാ

സുല്‍ |Sul പറഞ്ഞു...

ഇതൊരു കനപ്പെട്ട അനോണിയുടെ ബ്ലോഗാണല്ലോ.
സ്മിജേ(ഷേ) സ്വാഗതം ഈ ബൂലോഗത്തേക്ക്.

-സുല്‍

സ്മിജ പറഞ്ഞു...

ഇതൊരു കനപ്പെട്ട അനോണിയുടെ ബ്ലോഗാണല്ലോ.
സ്മിജേ(ഷേ) സ്വാഗതം ഈ ബൂലോഗത്തേക്ക്.

-സുല്‍
സുല്‍ ചേട്ടാ എന്നോടീ ചതി വേണ്ടാര്‍ന്നൂ..
പോളിഞ്ഞില്യേ എല്ലാം ഇനി ഞാനെങ്ങനെ ഈ ബൂലോഗത്തില്‍ തലയുയര്‍ത്തി നടക്കും.
മിണ്ടില്യാ... പങ്ക് വെട്ടീ.

OAB/ഒഎബി പറഞ്ഞു...

അതിലിത്ര ചിന്തിക്കാന്‍ എന്തിരിക്കുന്നു. “അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല”...?

സ്മിജ പറഞ്ഞു...

ഞാനൊന്ന് അഭിപ്രായിച്ചോട്ടെ? എന്തിനും ഒരു സാമാന്യ മര്യാദവേണമല്ലോ എന്നു വച്ചു ചോദിച്ചതാ

കാവലാന്‍ ചേട്ടന്റെ കമന്റടിക്കയി കാത്തിരിക്കാണ്.

ഭക്ഷണപ്രിയന്‍ പറഞ്ഞു...

എന്താ സ്മീജക്കുട്ടീ അതിനൊരു സംശയം . ഉറുമ്പ് അഹിന്ദുവായതു തന്നെ കാരണം. പിന്നെ ഈ ഗുരുവായൂരൊക്കെ മാനാഭിമാനമുള്ളവര്‍ പോകുമോ?
പിന്നെ എന്റെ പോസ്റ്റിലീട്ട കമന്റു കണ്ടൂ കേട്ടോ.ഏടുത്തപടങ്ങളെല്ല്ലാം സമയം കിട്ടുമ്പോള്‍ ഇടാം..എന്റെ പടവും ഞാന്‍ തന്നെയാണേ എടുത്തതു.

Unknown പറഞ്ഞു...

നന്നായിട്ടുണ്ട്

Prathyush PV പറഞ്ഞു...

നന്നായിട്ടുണ്ട്.,................................................