പൂഹോയ്... പൂഹോയ്...
നാലേ നാലീസം കൊണ്ടെന്റെ കള്ളത്തരം പൊളിഞ്ഞേ... ആ സുല്‍ ചേട്ടന് ഞാന്‍ വെച്ചിട്ടുണ്ട്.
ഇനീപ്പോ ഞാനെന്താ ചെയ്യാ..? എന്തായാലും ഒരു പോഷ്ടിടാന് വിഷയം ഇല്ലാതിരിക്യാര്ന്നേയ്..
പേര് മാറ്റിയാലോ? ആ.. ന്നാപ്പിന്നെ ആ ചേട്ടന് വിളിച്ച പേരന്യാവാം. “സ്മിജേഷ്” എങ്ങനെണ്ട്?
ഞാനൊരു അഭിപ്രായ വോട്ടെടുപ്പ് നടത്തണേയ്..
1) ഞാനാ ചേട്ടന് പറഞ്ഞപോലെ അനോണിയണോ? ആണാണോ? (എന്റമ്മ പറയാറ് പെണ്ണല്ലാന്നാ.. അമ്മോടും പറേണം പേര് മാറ്റിത്തരാന്‍)
2) ഇനി ഞാനെന്റെ ഒര്‍ജിനല്‍ പേരില്‍ (സ്മിജേഷ് - ക്കിഷ്ട്ടായീട്ടോ) പോസ്റ്റിയാല് മത്യോ?
അല്ലാ ഈ സുല്‍ ഒരനോണിയല്ലാന്നാരാ കണ്ടേ? പടം ട്ടോണ്ട് അനോണ്യല്ലാന്റാവോ? ആണാവോ? ഒര്‍ജിനല്‍ പേരില്യാ.., വിലാസ്സല്യാ.. ത്ര് ശ്ശൂരാന്ന് മനസ്സിലായി. കുന്ദംകുളാവും ല്ലേ? അതോണ്ടാ ഡൂപ്ലിയാന്ന് തോന്നീത്.
പടം പ്പോ ആര്ടേം ഇടാലോ? ക്ക് വേണംച്ചാല്‍ ഐശ്വര്യാ റാണീടെ പടം ഇടാലോ? അല്ലാച്ചാലും ഈ ചേട്ടന്മാര്ക്ക് സംശയാ. (ആ ചേച്ചീടെ കഷ്ടകാലം. )
ന്തായാലും ന്നെ സ്വാഗതം ചെയ്ത ആ ചേട്ടന് “നല്ല നമസ്കാരം” (കോപി റൈറ്റ് പിണറായിക്ക്).
എല്ലാ ബ്ലോഗിത്യകാരീ കാരന്മാരും എന്നോട് ക്ഷമീ..... നല്ല പേര് കിട്ട്യാ ഞാന്‍ മാറ്റും, യെന്റെ ഗളരി ബരമ്പര ദൈവങ്ങളാണേ... ഞന്‍ മാറ്റും.
പൂഹോയ്... പൂഹോയ്....
2008 ഓഗസ്റ്റ് 27, ബുധനാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
10 അഭിപ്രായങ്ങൾ:
ഈ പോഷ്ട്.. ഞാന്‍ സുല്‍ ചേട്ടന്റെ ആത്മാ..(സോറീ..) കാല്പാദങ്ങളില് വെച്ച് നമസ്കരിക്ക് ണൂ... അങ്ങാണെന്റെ ഗുരു...
കൊള്ളാം....വാലിനു നല്ല നീളം. എന്നാലും ആ ഊർജ്ജസ്വലത ഇഷ്ടമായി
ഐ ലവ് യൂ...
എനിക്കും ഇസ്ടായി ഇയ്യാളെ..;)
സ്മിജേ(ഷേ)
എനിക്കു വെടിക്കേറ്റിയ ഈ പോസ്റ്റ് ഇഷ്ടായി.
കഴിഞ്ഞ കമെന്റില്‍ ഞാന്‍ മറ്റൊന്നും കരുതിയിരുന്നില്ല ഇത്രമാത്രം സ്മിജ ആണായിരുന്നാലും പെണ്ണായിരുന്നാലും പറയേണ്ടതെല്ലാം പറയുന്നു, ഞങ്ങള്‍ വായിക്കുന്നൂ. ഇവിടെ ആരും ആരെയും വിലക്കാനോ വിലക്കു വാങ്ങാനോ വരില്ല. സ്വതന്ത്രായിട്ടങ്ങോട്ടര്മ്മാദിക്ക്യാ ന്നല്ലാണ്ട് വേറെന്തു പറയാന്‍. പിന്നെ ഒരു കാര്യം സ്മിജയെ അറിയുന്ന ആരെങ്കിലും ഈ ബ്ല്ലോഗ് കണ്ട് വായില്‍ തോന്നിയ തെറിയെല്ലാം വായിച്ചാല്‍ പിന്നെ അയാളുടെ മുഖത്തെങ്ങനെ നോക്കും എന്ന കുറ്റബോധം ഇപ്പോഴേ തോന്നിയിട്ടുണ്ടെങ്കില്‍, അതു പറയാതിരിക്കുകയാവും നല്ലത്. അല്ലേ പൂശ് മാഷെ പൂശ്. ഇനി ആരെ നോക്കാനാ ;)
എന്തായാലും നിന്നെക്കൊണ്ട് ഞാന്‍ സുല്ലിട്ടു. (രണ്ടു കമെന്റിട്ടൂന്ന്)
-സുല്‍
ഒരിക്കല്‍കൂടി വന്നു.
ഞമ്മള് ഇവിടെയുണ്ട്
ഇബടെ ഇഷ്ടമ്പോലെ ഉണ്ട്.
-സുല്‍
ഉം .. കൊള്ളാം ... കൊള്ളുമോ സ്മിജേഷെ... ഹേയ് ഒരിക്കലുമില്ല കാരണം എന്തും ഉൾക്കൊള്ളാനുള്ളൊരു മനസ്സ് ബൂലോഗത്തിനുണ്ട് ...
സുല്ലിട്ട നാമം കൊള്ളാം .......
പണ്ടാറക്കവിതകളും പോത്തലാന്ദരുടേയും പോസ്റ്റുകളുവായിച്ച് എണീറ്റ് ഓടിരക്ഷപെട്ടതാ സ് സ് സ്...യെന്തരോ? യിതെന്തരു പേരു കൊച്ചേ സ്മിത ന്നാച്ചാല് 'പുജ്ഞിരി'ന്നാണുദ്ധേശം എന്നുകരുതാം.സ്മിജ എന്നു വരുമ്പൊള്‍ ഒരു തൊലിഞ്ഞ പുഞ്ചിരിട്യൂണാണാല്ലോ! ഇപ്പൊ വന്നു നോക്കിയപ്പൊഴാ ഉറുമ്പു കടന്നിട്ടില്ല എന്റെ ക്മന്റു കാണാത്തതുകൊണ്ട് എന്നറിഞ്ഞത്. വെപ്രാളം തുള്ളി നടക്കുമ്പോ കമന്റു വായിക്കാന്‍ എവിടെ നേരം അല്ലേ. നടക്കട്ടെ നടക്കട്ടെ....... വരാം.
വന്ന് കമന്റിയ ചേട്ടന്മാര്ക്ക്...
സന്തോ....ഷണ്ട്..എല്ലാവരോടും ഷ്ടായി.
സുല്‍ ചേട്ടാ ഞാന്‍ വരാട്ടോ... ചേട്ടനോട് ഒരു വിരോധോല്യാ..ഞാന്‍ ചേട്ടന്റെ പോസ്റ്റിലേക്ക് വെരാ....മെന്നേയ്..
(ഇത് വായിച്ചിട്ട് ചേച്ചി സംശയിക്കോ?)
ഒന്നും മനസ്സിലാവുന്നില്ല
എന്താ ചെയ്യുക
സഗീറിന്റെ പോസ്റ്റില്‍ എല്ലാവരുടെയും കമന്റ്
കണ്ടു.
ആണായാലെന്താ പെണ്ണയാലെന്താ ലിഗം നോക്കാതെ പോസ്റ്റണം, കമന്റണം. ഏതായാലും ഇയാള്‍ ബൂലോഗത്തി കസറും...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ