2008 ഓഗസ്റ്റ് 26, ചൊവ്വാഴ്ച

ആനേം ഉറുമ്പും...

ആനേം ഉറുമ്പും കൂടി ഗുരുവയൂര് പോയി. ആനയെ അകത്ത് കടക്കാന്‍ സമ്മതിച്ചു..
ഉറുമ്പിനെ സെക്യൂരിറ്റിക്കാര്‍ തടഞ്ഞു നിര്‍ത്തി.
കാരണം പറയാമോ ബ്ലോലോഗരേ..?

(എങ്ങനെണ്ട് എന്റെ പോസ്റ്റ്? അടിപൊളിയാല്ലേ? ത്ര നന്നാവും ന്ന് ഞാന്‍ വിചാരിച്ചില്ല. അഭിമാനം തോന്നണൂ എനിക്കെന്നെ പ്പറ്റി..)

പിങ്കുറി...

ബൂലോഗത്തില്‍ സഗീര്‍ പണ്ടാരത്തില്‍ എന്ന ചേട്ടന്‍ കവിത എഴുതണുണ്ട്.. എല്ലാരും വായിക്കണം. ഞാന്‍ ത് വരെ ത്ര നല്ല കവിത വായിച്ചിട്ടേയില്യ... ഞാനിപ്പോ ആചേട്ടന്റെ ഫാനാണ്. എത്ര കമന്റാ ആ ചേട്ടന്? കൊതിയാവണൂ. അതുപോലത്തെ ഒരു കവിതയെങ്കിലും എഴുതീട്ട് ചത്താലും വേണ്ടില്യാര്‍ന്നൂ...

എന്റെ അവാര്‍ഡ് കമ്മറ്റീടേം അവാര്‍ഡിന്റേം വിശദ വെവരം അടുത്ത പോസ്റ്റില്‍.

2008 ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

ബ്ലോഗന്മാരും ബ്ലോഗികളും.

സോറി.....
ഇക്ക് ഇപ്പോ ഒരു പുതിയ ആശയം തോന്നി. മ്മ്ടെ ബ്ലോഗില്‍ എഴുതുന്ന സാഹിത്യകാരി, കാരന്മാര്‍ക്കും ഒരു പേര്?

ഓപ്ഷന്‍ 1) ബ്ലോഗന്മാരും, ബ്ലോഗിമാരും..

2) ബ്ലോഗിത്യകാരന്‍, ബ്ലോഗിത്യകാരി...

3) ഇതൊന്നുമല്ലെങ്കില്‍ ‘ബ്ലൂ‘ ഗിത്യകാര, കാരിമാര്‍ (ചിലവന്മാര്‍ക്ക് ഇതേ ചേരൂ)

ഇതിലേതാച്ചാല്‍ സ്വയം തിരഞ്ഞെടുത്ത് അറിയിക്കണേ... ഭൂരിപക്ഷം നോക്കീട്ട് വേണം എനിക്കും ഒന്നെടുക്കാനേ.

ഇന്നും പീഡനം...

ഇന്നും പത്രത്തില്‍ പീഡനമുണ്ട്..
1) ഒരു 7 വയസ്സു കാരീനെ പേടി(പീഡി)പ്പിക്കാന്‍ ശ്രമിച്ചൂന്ന്. (ഛെ.. പാവം യുവാവ് പോലീസ് കേസ്സായി - കഷ്ടം. നമുക്കൊരു ഹര്‍ത്താലായാലോ? (ഇത് ഫറോക്കില്)
2)14 കാരീനെ മദ്രസ്സാ അദ്ധ്യാപകന്‍ വശീകരിച്ച് കൊണ്ടോയീത്രെ. പുള്ളിക്ക് ഭാര്യേം, പിള്ളേരും ഒക്കെംണ്ട്.
ന്താപ്പോ ചെയ്യാ? വീട്ടില്‍ ഭാര്യേം പിള്ളേരും സ്വൈര്യം കൊടുക്കാത്തോണ്ടിത്തിരി അശ്വാസം കിട്ടാന്‍ പോയതാവും പാവം. പോലീസ്സും പിടിച്ചു. ആ പതിനാലു കാരി അറുവാണിച്ചി, 10ല്‍ പഠിക്കാണ്. ഇതിനറീല്ലേ നാട്ടിലെ പീഡനങ്ങള്? പോലീസ് പിടിച്ചപ്പൊ പറഞ്ഞിട്ട്ണ്ടാവും എന്നെ പേടിപ്പിച്ചേ.... എന്നെ പേടിപ്പിച്ചേയ്......ന്ന്. (ഇത് ബേപ്പൂര്)
ഒരു സിന്‍ഡിക്കേറ്റനേ ഇന്ന് കണ്ടുള്ളു. വേറേല് ഇനീംണ്ടാവും. മ്മടെ നാടല്ലേ. കണ്ടെക്ങ്കില്‍ ആരേലും ഒന്നറീക്കണേ...

മറ്റുള്ളോരെ കമന്റല് രാത്രീലാവാം. അതിനൊരു സൊഖണ്ടേയ്............ അതൊക്കെ വായിക്കണത് അമ്മ കണ്ടാല്‍ പിന്നെ ഒറപ്പാ, നെറ്റ് ഡിസ്കണക്റ്റ് ചെയ്യും..അല്ലെങ്കില്‍ തന്നെ നല്ല അഭിപ്രയാണേയ്...

ഇനി..? രാത്രീല്.

കമന്റടിച്ചേ...

ഇന്ന് ആദ്യമായി ചിത്രകാരനെ കമന്റീട്ടുണ്ട്.. എനിക്കിഷ്ടായി ചിത്രകാരനെ. “ഒരുനാള്‍ ഞാനും ചേട്ടനെ പ്പോ‍ലെ വളരും വലുതാകും... ചേട്ടനെപ്പോ‍ലെ അക്കാദമിതുടങ്ങും ഞാന്‍...“
(ചേട്ടനൊരു വേട്ട്വോനാണ്ന്നാ തോന്നണെ. സവര്‍ണ്ണരെ കണ്ണെടുത്താല്‍ കണ്ടൂടാ. എന്നെ കൂടെക്കൂട്ട്വോ ആവോ?)
എന്നെ കൂട്ടീല്യാച്ചാലും ഞാന്‍ വിടില്യാ.. ഞാന്‍ കൂടെക്കൂടാന്‍ തീരുമാനിച്ചു. ഞാനിടതു പക്ഷത്തെ തെറി പറയും.... (തായോളി മക്കള്‍...). എന്റെ കൂട്ടരാച്ചാലും സവര്‍ണ്ണരെ താറടിക്കും.... RSS കാരും, ഹര്‍ത്താലിനെതിരെ സമരമിരുന്ന M M Hassan ഹര്‍ത്താലിനാഹ്വാനം ചെയ്താലും ഞാനും ചിത്രകാരനും ക മാ ന്ന് ഒരക്ഷരം പറയില്ലാ, സ്മിതാ ആദര്‍ശ്.., കന്താരിക്കുട്ടി.., ലക്ഷ്മി.., തുടങ്ങി സകലമാന പെണ്ണെഴുത്തുകാരേം തെറി പറേം.... (ഞാനൊരു പെണ്ണാണെണെന്ന് എന്റെ വീട്ടുകാരും കൂട്ടുകാരികളും സമ്മതിക്കാത്തതിനാല്‍ ആണെഴുത്താണെനിക്കിഷ്ടം.. അതും അനോണിമാഷുമരുടേം ചിത്രകാരന്റേം പോലെ... Spicy............. stuffs... )

2008 ഓഗസ്റ്റ് 24, ഞായറാഴ്‌ച

ഇടിച്ച് കയറുകയാണേ............യ്....

എന്റെ മുടിഞ്ഞ കാലാണെന്നാണമ്മ പറയുന്നത്.. എന്റെ കാല് കണ്ടപ്പഴേ കുടുംബത്തിന്റെ അടിവേരിളകീന്ന്. ആ കാല് ഞാനിവിടെ കുത്തുന്നു. എന്റെ സാഹിത്യവാസന പരിപോഷിപ്പിക്കാനല്ല. മനസ്സീത്തോന്നുന്ന നല്ല തെറികള്‍ ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് പുറത്ത് പറയാനൊക്ക്വോ? ബൂലോകത്തിലെത്തിയപ്പോഴല്ലേ.. സന്തോയം.. സന്തോയം... സന്തോയം... അനോണിമാഷെ, ചിത്രകാരാ.. ഈ കുഞ്ഞനുജത്തിയേം കൂട്ടുക. (തിരിഞ്ഞു കൊത്തുന്ന സ്വഭാവം ഉണ്ടെന്ന് അസൂയക്കാര്‍ പറയാറുണ്ട്. നിങ്ങളത് കാര്യാക്കണ്ട).
ഒരു ബ്ലോഗുണ്ടാക്കിയപ്പോഴേ ക്ഷീണിച്ചു. പോയി ഇത്തിരി പഴങ്കഞ്ഞി കുടിക്കട്ടെ. (കമ്പ്യൂട്ടറിന്റെ മുമ്പില്‍ കുത്തിയിരിക്കുന്നതിന് അമ്മ അവിടെ കൊല വിളിക്കുന്നു)
അപ്പൊള്‍ എല്ലാവരും ജാഗ്രതൈ...!!!!!!!!!!!!!!!!!!!!!!!